മരിക്കുന്ന ദിവസം വരെയും സിനിമയിൽ അഭിനയിക്കാൻ കഴിയണം എന്നതാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഖാൻ തന്റെ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
താൻ എന്നും അഭിനയിക്കുമോ? മരിക്കുന്നത് വരെ, അറിയില്ല. പക്ഷേ തന്റെ ആഗ്രഹമെന്ന് പറയുന്നത്. ആരെങ്കിലും ആക്ഷൻ പറയുമ്പോൾ താൻ മരിച്ചിരിക്കണം. അവർ കട്ട് പറഞ്ഞാലും താൻ എണീക്കരുത്. അവിടെ തീരുന്നു. അത് തനിക്ക് ഓക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജീവിതക്കാലം മുഴുവൻ അഭിനയിക്കാൻ തനിക്ക് ഇഷ്ടമാണെന്നും ഷാരൂഖ് പറഞ്ഞു.
താരപദവി എന്നത് വ്യത്യസ്തമായ ഒന്നാണ്. തന്റെ ജോലിയിൽ നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്ന സ്നേഹത്തിൽ നിന്നും ബഹുമതിയിൽ നിന്നും അത് വ്യത്യസ്തമാണ്. അവർ ചെയ്യുന്നതും ഞാൻ ചെയ്യുന്നുമായ കാര്യങ്ങളിൽ താരപദവിക്ക് പങ്ക് ഇല്ല. അതിനാൽ താരപദവിക്ക് ഞാൻ കൂടുതൽ പ്രധാന്യം നൽകിയിട്ടില്ല. താരപദവി എനിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഞാൻ ഒരു മുറിയിൽ കയറുമ്പോൾ ആദ്യം കൊണ്ടുപോകുന്നത് സ്റ്റാർഡം അല്ല. എന്നെ സംബന്ധിച്ചിടത്തോളം താരപദവി ഒരു പഴയ കാര്യമാണ്. താരപദവി എനിക്ക് ഒരു ടീ ഷർട്ട് പോലെയാണ്. അത് പ്രധാനമല്ലെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.

