അദ്ദേഹമാണ് തന്റെ ഫേവറൈറ്റ് ആക്ടർ; മലയാളത്തിലെ തന്റെ പ്രിയ താരത്തെ കുറിച്ച് വെളിപ്പെടുത്തി അഭിനയ

നടൻ ജോജു ജോർജ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന പണി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അഭിനയ എന്ന നടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഭിനയയ്ക്ക് കേൾക്കാനോ സംസാരിക്കാനോ കഴിയില്ല. എന്നാൽ, മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ അഭിനയ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട താരത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അഭിനയ. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് അഭിനയ ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.

ടൊവിനോ തോമസിനെ തനിക്ക് വലിയ ഇഷ്ടമാണെന്നാണ് അഭിനയ പറയുന്നത്. തന്റെ ഫേവറൈറ്റ് ആക്ടറാണ് ടൊവിനൊ. ഭാവിയിൽ ടൊവിനൊയുടെ കൂടെ ഒരു സിനിമ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെയെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അഭിനയ അറിയിച്ചു.

ജോജു സാറിന്റെയും വലിയ ഫാനാണ് താൻ. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു. ജോജു സാറിനൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അഭിനയ കൂട്ടിച്ചേർത്തു.