കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് അബ്ദുൾ നാസർ മദനി ഇപ്പോൾ ചികിത്സയിലുള്ളത്.
കടുത്ത ശ്വാസതടസമുണ്ടാകുകയും, ഹൃദയമിടിപ്പ് കുറയുകയും ബി.പി. ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തതോടെയാണ് മദനിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. നിലവിൽ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മദനി.
ബെംഗളൂരു സ്‌ഫോടനക്കേസിലെ 31-ാം പ്രതിയാണ് മദനി. സുപ്രീം കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലാണ് മദനി കേരളത്തിലെത്തിയത്.

