മുൻകാമുകിയുമായുള്ള ഡേറ്റിംഗ് കാലത്തെ കുറിച്ച് വെളിപ്പെടുത്തൽ; യുവരാജ് സിംഗിന്റെ പരാമർശം വിവാദത്തിൽ

മുൻകാമുകിയുമായുള്ള ഡേറ്റിംഗ് കാലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയെ തുടർന്ന് വിവാദത്തിലായി ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ബോളിവുഡ് താരം ദീപിക പദുക്കോണുമായുള്ള ഡേറ്റിങ് കാലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് താരം ഇപ്പോൾ വാർത്തകളിൽ നിറഞ്ഞത്. ഒരു പോഡ്കാസ്റ്റ് ഷോയിലായിരുന്നു യുവരാജ് സിംഗിന്റെ വെളിപ്പെടുത്തൽ.

ദീപികയുടെ പേര് എവിടെയും പരാമർശിച്ചില്ലെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം അക്കാലത്ത് പരസ്യമായിരുന്നതു കൊണ്ടുതന്നെ തന്നെ യുവരാജ് സിങ് പറയുന്നത് ദീപികയെ കുറിച്ചാണെന്ന് വ്യക്തമാകുന്നുണ്ട്. 2007-08 കാലത്തെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ താൻ ഡേറ്റിങ്ങിലായിരുന്ന നടി തന്നെ കാണാൻ മുറിയിലെത്തിയതിനെയും തുടർന്നുണ്ടായ സംഭവങ്ങളെയും കുറിച്ചാണ് യുവരാജ് ഷോയിൽ സംസാരിച്ചത്.

നടി അന്ന് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലുണ്ടായിരുന്നെന്നും ഇന്ത്യൻ ടീമിനൊപ്പം താൻ കാൻബെറയിലേക്കു പോകുമ്പോൾ ഈ നടി തന്നെ പിൻതുടർന്നെന്നും യുവരാജ് പറയുന്നു

കാൻബെറെയിൽ നിന്ന് അഡ്‌ലെയ്ഡിലേക്കു പോകുമ്പോൾ തന്റെ സ്യൂട്ട്കേസ് തയാറാക്കിയത് ആ നടിയാണ്. പിറ്റേന്ന് രാവിലെ എന്റെ ഷൂ കാണാതെ തിരയുകയായിരുന്നു. താനത് പാക്ക് ചെയ്ത് സ്യൂട്ട്കേയ്സിൽ വച്ചെന്ന് അവൾ പറഞ്ഞു. ഇനി ഞാൻ എങ്ങനെ ബസിലേക്കു പോകുമെന്ന് ചോദിച്ചു. തന്റെ ഷൂസ് ധരിച്ചോളാണ് അവൾ പറഞ്ഞു. ഒടുവിൽ അന്ന് ഒരു പിങ്ക് ഷൂസ് ധരിച്ചാണ് താൻ പോയത്. അത് മറ്റുള്ളവർ കാണാതിരിക്കാൻ താൻ ബാഗ് മുന്നിൽ പിടിച്ചിരുന്നു. പക്ഷേ, സഹതാരങ്ങൾ അത് കണ്ടുപിടിച്ചു. ഒടുവിൽ വിമാനത്താവളത്തിലെത്തി പുതിയ ഷൂസ് വാങ്ങുകയായിരുന്നുവെന്നും യുവരാജ് വ്യക്തമാക്കി.

മറ്റൊരാളുടെ സ്വകാര്യതയെ കൂടി ബാധിക്കുന്ന കാര്യമായതിനാൽ ഇത്തരത്തിൽ പരിഹസിച്ചുകൊണ്ടുള്ള പ്രസ്താവനകൾ അനുചിതമാണെന്നാണ് ഇപ്പോൾ യുവരാജ് സിംഗിനെതിരെ ഉയർന്നിരിക്കുന്ന വിമർശനം.