ലക്നൗ: ഉത്തർപ്രദേശിൽ നവരാത്രി ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സംസ്‌കൃതി വകുപ്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ദേവി ക്ഷേത്രങ്ങളിലും ശക്തിപീഠങ്ങളിലും വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ‘മിഷൻ ശക്തി’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തത്തോടെ നിരവധി സാംസ്‌കാരിക പരിപാടികൾ സംസ്‌കൃതി വകുപ്പ് നടത്തുന്നുണ്ട്.
ഓരോ ജില്ലകളിലും തെരഞ്ഞെടുത്ത ദേവി ക്ഷേത്രങ്ങളിലും ശക്തിപീഠങ്ങളിലും പ്രാദേശിക കലാകാരന്മാരെയും ഭജൻസംഘങ്ങളെയും കീർത്തനസംഘങ്ങളെയും തങ്ങളുടെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതികൾ വഴി തെരഞ്ഞെടുക്കണമെന്നും അതിന്റെ ഏകോപനം സംസ്‌കൃതി വകുപ്പും വിവരാവകാശ പൊതുജനസമ്പർക്ക വകുപ്പും നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ പരിപാടികളും ‘മിഷൻ ശക്തി’ക്ക് അനുസൃതമായി പ്രാദേശിക പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക കലാകാരന്മാരെ സംസ്‌കൃതി വകുപ്പിന്റെ ഇ-ഡയറക്ടറിയിൽ നിന്ന് തെരഞ്ഞെടുക്കാം.

