കണ്ണൂർ: തൃശൂർ പൂരം വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം എങ്ങനെ അലങ്കോലപ്പെടുത്താമെന്ന ശ്രമം ഉണ്ടായെന്നും അത് എല്ലാർക്കും ബോധമുളള കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോട്ടിൽ എന്താണെന്ന് അറിയില്ല. നാളെ റിപ്പോർട്ട് കയ്യിൽ കിട്ടുമെന്നും ഓഫീസിൽ ചെന്ന ശേഷം പരിശോധിക്കുമെന്നും വിശദമാക്കി. അഴീക്കോടൻ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോനടനുബന്ധിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഒരു സർക്കാർ എന്നു പറയുന്നത് നാടിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കേണ്ടതാണ്. അവിടെ നിക്ഷിപ്ത താത്പര്യക്കാരുണ്ടാവാം. അവർക്കുവേണ്ടി വഴങ്ങി കൊടുക്കേണ്ടവരാണോ സർക്കാർ എന്നുചോദിച്ച മുഖ്യമന്ത്രി അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താമെന്നും ഇല്ലെങ്കിൽ സർക്കാർ സർക്കാരിന്റെ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

