ചെന്നൈ: നടി നയൻതാരയുടെ എക്സ് പ്ലാറ്റ്ഫോം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. നയൻതാര തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനാവശ്യമോ വിചിത്രമോ ആയ ട്വീറ്റുകൾ പോസ്റ്റ് ചെയ്യപ്പെട്ടാൽ, ദയവായി അവഗണിക്കുകയെന്ന് താരം പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നയൻതാര എക്സിലൂടെ അറിയിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ജവാന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 7 നായിരുന്നു നയൻതാരയുടെ അവസാനത്തെ എക്സ് പോസ്റ്റ് എത്തിയത്.