മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് തനിക്ക് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഗോകുൽ സുരേഷ്. ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്ന പ്രശ്‌നങ്ങളിൽ എപ്പോഴും ഒരു ജെന്റർ മാത്രമാണ് ബാധിക്കപ്പെടുന്നതെന്ന് പറയാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാസ്റ്റിങ് കൗച്ചിനെ തടയുന്ന ഒരു മെയിൽ ആക്ടറിന് ചിലപ്പോൾ സിനിമകൾ നഷ്ടമായേക്കാം. അതിന് സമാനമായ ഒരു അവസ്ഥയിലൂടെ താൻ കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പൊ സംസാരിക്കാൻ താല്പര്യമില്ല. അതിന് കാരണമായ ആളെ താൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ അതുമൂലം തനിക്ക് ആ സിനിമ നഷ്ടമായി. ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത്. അപ്പോൾ ജനങ്ങൾക്ക് ഒരു ഇൻഡസ്ട്രിയോടുള്ള കാഴ്ചപ്പാട് പെട്ടെന്ന് മാറിയെന്ന് വരാം. അങ്ങനെയൊരു ഘട്ടത്തിലാണ് നിവിൻ ചേട്ടനെതിരായ ആരോപണങ്ങൾ തെറ്റാണെന്നുള്ള വാർത്തകൾ വരുന്നത്. ഇപ്പോൾ ജനങ്ങൾക്ക് ഒരു സ്ത്രീയെ മാത്രമല്ല ഒരു പുരുഷനെ കൂടെ ബാധിക്കപ്പെടുമെന്ന് കുറച്ചുകൂടെ വ്യക്തമായി മനസ്സിലായെന്ന് താരം ചൂണ്ടിക്കാട്ടി.

