തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലെ ആദ്യ സ്പൈസസ് പാർക്ക് ഇടുക്കി ജില്ലയിലുള്ള തൊടുപുഴയിലെ മുട്ടം, തുടങ്ങനാട്ട് ആരംഭിച്ചു. ഇതിലൂടെ സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌ക്കരണത്തിനും മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.
ആധുനിക കാലത്തിനനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങൾ സംസ്‌ക്കരിക്കാനും മൂല്യവർധിതമാക്കാനും സ്‌പൈസസ് പാർക്കിനും കഴിയും. ഇതിലൂടെ കൃഷിക്കാർക്ക് കൂടുതൽ മെച്ചം ലഭിക്കും മാത്രവുമല്ല 300 ലധികം ആളുകൾക്ക് തൊഴിലും ലഭിക്കും. 50 കോടിയുടെ നിക്ഷേപത്തിലാണ് പാർക്ക് ആരംഭിച്ചിരിക്കുന്നത്.

