തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരായ ലൈംഗിക ആരോപണത്തിൽ ശക്തമായ അന്വേഷണം നടക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. പാർട്ടിക്കോ സർക്കാരിനോ ഈ വിഷയത്തിൽ ഒന്നും മറയ്ക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നിലപാടും പാർട്ടിയുടെ നിലപാടും നേരത്തെ വ്യക്തമാക്കിയതാണ്. മുകേഷിനെതിരെ ഇപ്പോൾ നടക്കുന്ന പ്രതിഷേധം രാഷ്ട്രിയ പ്രരിതമാണെന്നും പുകമറ സ്യഷ്ട്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയിൽ നടനും എംഎൽഎയുമായ മുകേഷിനെ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കുന്നതിനു തുല്യമെന്ന് സ്ത്രീ പക്ഷ പ്രവർത്തകർ വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. തയാറായില്ലെങ്കിൽ സർക്കാർ രാജി ആവശ്യപ്പെടണമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
100 സ്ത്രീപക്ഷ പ്രവർത്തകർ ചേർന്നാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്. സാറാ ജോസഫ്,കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര,മേഴ്സി അലക്സാണ്ടർ,ഡോ രേഖ രാജ്,വി പി സുഹ്റ,ഡോ. സോണിയ ജോർജ്ജ്, വിജി പെൺകൂട്ട്, ഡോ. സി. എസ്. ചന്ദ്രിക, ഡോ. കെ. ജി. താര, ബിനിത തമ്പി, ഡോ. എ കെ ജയശ്രി, കെ. എ. ബീന തുടങ്ങിയവർ ഉൾപ്പെടെയുള്ള 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

