തിരുവനന്തപുരം: തനിക്ക് സിനിമയില്ലാതെ പറ്റില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമയില്ലെങ്കിൽ താൻ ചത്തുപോകുമെന്നും അദ്ദേഹം അറിയിച്ചു.
സിനിമ താൻ ചെയ്യും. അതിന് ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കിൽ രക്ഷപ്പെട്ടു. സിനിമകൾ കുറേയുണ്ട് എന്ന് താൻ പറഞ്ഞപ്പോൾ അമിത് ഷാ പേപ്പർ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ സിനിമ ഷൂട്ടിംഗ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കിൽ താൻ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂർക്കാർക്ക് താൻ എന്തായാലും നന്ദി അർപ്പിക്കണം എന്ന് നേതാക്കൾ പറഞ്ഞതുകൊണ്ടത് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് തന്റെ പാഷനാണെന്ന് സുരേഷ് ഗോപി അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും വേദിയിൽ പരോക്ഷമായി സൂചിപ്പിച്ചു സുരേഷ് ഗോപി. സിനിമയിൽ മാത്രം അല്ല പ്രശ്‌നങ്ങൾ. എല്ലാ മേഖലയിലും അത്തരം കാര്യങ്ങൾ ഉണ്ട്. എല്ലാ സമ്പ്രദായത്തിനും ശുദ്ധി വേണം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി അത് കോട്ടം വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

