തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് ശനിയാഴ്ച പുറത്ത് വിടും, രാവിലെ 11 മണിക്ക് സാംസ്‌ക്കാരിക വകുപ്പിൽ ഹാജരാകാൻ വിവരാവകാശ അപേക്ഷകർക്ക് നോട്ടീസ് നൽകി. പുറത്ത് വിടുന്നത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന്. റിപ്പോർട്ടിലെ 233 പേജ് മാത്രമാണ് കൈമാറുക. വിവരാവകാശ നിയമത്തിലെ സെക്ഷൻ 10 (ഒന്ന്) പ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ട് ലെസ്ലി ജോണാണ് അപേക്ഷ നൽകിയത്.
അപേക്ഷ സാംസ്‌ക്കാരിക വകുപ്പ് തള്ളിയതോടെ അപേക്ഷകൻ വിവരാവകാശ കമ്മീഷനിൽ അപ്പിൽ നൽകുകയും തുടർന്ന് അപേക്ഷകന്റെ വാദം അംഗീകരിച്ച് റിപ്പോർട്ടിലെ സ്വകാര്യതയെ ബാധിക്കുന്നത് ഒഴിച്ചുള്ള 233 പേജുകൾ പുറത്ത് വിടാൻ ഉത്തരവിടുകയായിരുന്നു.എന്നാൽ നിർമ്മാതാവ് സജിമോൻ പാറയിൽ വിവരങ്ങൾ പുറത്തുവിടുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഹർജി തള്ളി റിപ്പോർട്ട് പുറത്ത് വിടാൻ ഉത്തരവ് നൽകുകയായിരുന്നു.ഉത്തരവിന്റെ പകർപ്പ് സാംസ്‌ക്കാരിക വകുപ്പിന് ലഭിച്ചതിനെ തുടർന്ന് വകുപ്പ് നിയമോപദേശവും തേടിയിരുന്നു. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച റിപ്പോർട്ട് പുറത്ത് വിടാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

