കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാർധക്യ സഹചമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. രാവിലെ 8.20 ഓടെ കൊൽക്കത്തയിലെ വസതിയിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐയിലൂടെ പ്രവർത്തനം ആരംഭിച്ച അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും എത്തി.
1977ൽ ആണ് അദ്ദേഹം ആദ്യമായി മന്ത്രിയായത്. ജ്യോതി ബസു സർക്കാരിൽ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ പിന്നീട് മുഖ്യമന്ത്രി പദത്തിൽ എത്തി. 2011വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങൾ ഒഴിഞ്ഞത്.
ബുദ്ധദേവ് വ്യവസായങ്ങളോടുള്ള പാർട്ടി നയം മാറ്റി ബംഗാളിൽ വികസനം കൊണ്ടുവരാനാണ് ശ്രമിച്ചത്. 2007 ൽ നന്ദിഗ്രാമിൽ ബുദ്ധദേവ് നടപ്പാക്കാനാഗ്രഹിച്ചത് വ്യവസായിക വിപ്ലവമായിരുന്നു. എന്നാൽ സമരങ്ങളും വെടിവെപ്പും തൃണമൂലിന്റെയും മമതയുടെയും ഉയർച്ചക്ക് വഴിവെച്ചു. 1966 ണ് ബുദ്ധദേവ് ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്.

