വയനാട് ഉരുൾപൊട്ടൽ: രക്ഷാ ദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി ചൂരൽമലയിൽ

തിരുവനന്തപുരം: ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിർമ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.

ബെയ്ലി പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതായി അധികൃതർ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, എ.കെ ശശീന്ദ്രൻ, പി.എ മുഹമ്മദ് റിയാസ്, കെ കൃഷ്ണൻക്കുട്ടി, ഒ.ആർ കേളു, നിയമസഭാ സ്പീക്കർ എ.എൻ ഷംസീർചീഫ് സെക്രട്ടറി ഡോ വി. വേണു, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.