തിരുവനന്തപുരം: അങ്കോളയ്ക്ക് സമീപം ഷിരൂരിൽ മണ്ണിടിഞ്ഞ് മലയാളിയായ അർജുൻ അപകടത്തിൽപ്പെട്ട സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളിയായ അർജുന്റെ തിരച്ചിലുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഷിരൂർ ജില്ലാ ഭരണകൂടുമായി നിരന്തരം സമ്പർക്കത്തിലാണ്.
ഇന്ത്യൻ നാവികസേനയിൽ നിന്ന് വിദഗ്ധരായ മുങ്ങൽ വിദഗ്ധരുടെ അധിക ടീമുകളും അത്യാധുനിക ഉപകരണങ്ങളും ആവശ്യപ്പെടുന്നത് രക്ഷാപ്രവർത്തനത്തെ വലിയ രീതിയിൽ സഹായിക്കുമെന്ന് കരുതുന്നു. ഇക്കാര്യത്തിൽ കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

