പുതിയ പരിഷ്‌ക്കരണവുമായി ഗൂഗിൾ മാപ്പ്. ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്സസ് ഗൂഗിൾ മാപ്‌സ് നിർത്തലാക്കി. ടൈംലൈൻ ഡേറ്റ നഷ്ടമാകാതിരിക്കാൻ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി ഗൂഗിൾ മാപ്‌സ് ആപ്പിന്റെ ടൈംലൈൻ ഓപ്ഷനിൽ മാറ്റം വരുത്തിയിട്ടുണ്ട്.
‘ഗൂഗിൾ മാപ്‌സ് ടൈംലൈൻ’ ഇനി വെബിൽ യാത്രകളുടെ വിവരങ്ങൾ കാണിക്കില്ല. എന്നാൽ മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭിക്കും. നിലവിൽ ഇമെയിൽ ലോഗിൻ ചെയ്യുന്ന ലാപ്‌ടോപ്പിലും ടാബിലും ഡെസ്‌ക്ടോപ്പിലുമെല്ലാം ഈ ടൈംലൈൻ സൗകര്യമുണ്ട്. ഗൂഗിൾ ‘ക്ലൗഡിൽ’ സൂക്ഷിക്കുന്ന യാത്രാവിവരങ്ങൾ കാണിച്ച് മെയിൽ അയക്കുന്നത് സ്വകാര്യത പരസ്യപ്പെടുത്തുന്നതായി തോന്നിയതോടെയാണ് പുതിയ മാറ്റം.
യാത്രാവിവരങ്ങൾ അവരുടെ മൊബൈലിൽ സുരക്ഷിതമായിരുന്നാൽ മതിയെന്നാണ് പുതിയ തീരുമാനം. അതേസമയം, ഗൂഗിൾ മാപ്പ്‌സ് നേരത്തെ സേവ് ഫ്യുവൽസ് എന്ന അപ്‌ഡേറ്റ് കൊണ്ടുവന്നിരുന്നു. കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചർ.

