പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ ജൂൺ 27 ന് ഒടിടിയിൽ റിലീസ് ചെയ്യും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുക.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കോമഡി എന്റർടെയ്‌നറായി ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു.
നീരജ് രവി ആണ് ചിത്രത്തന്റെ സംവിധായകൻ. ജോൺ കുട്ടിയാണ് എഡിറ്റർ. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് അങ്കിത് മേനോൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, മേക്കപ്പ് സുധി സുരേന്ദ്രൻ, ആർട്ട് ഡയറക്ടർ സുനിൽ കുമാർ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലം. ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ അരുൺ എസ് മണി ആണ്.

