ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് താൻ രാഷ്ട്രീയത്തിൽ വരുന്നതിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി ഭർത്താവ് റോബർട്ട് വാദ്ര. അടുത്ത അവസരത്തിൽ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബവാഴ്ചയെന്ന ആക്ഷേപം ഇനി വിലപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. വയനാട്ടിൽ പ്രിയങ്ക മത്സരിക്കുന്നത് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തും. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സാന്നിധ്യം പാർട്ടിയെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാടിനായുള്ള രാഹുലിന്റെ പദ്ധതികൾ പ്രിയങ്ക മുന്നോട്ട് കൊണ്ടുപോകും. പാർട്ടിക്കായി പ്രിയങ്ക പ്രചാരണം നടത്തുന്ന ഘട്ടത്തിലേ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വയനാട്ടിലെ ജനങ്ങൾ പ്രിയങ്കക്ക് മികച്ച ഭൂരിപക്ഷം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റോബർട്ട് വാദ്ര കൂട്ടിച്ചേർത്തു.