ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ തീരുമാനിച്ച് കേരളാ ഘടകം

കൊച്ചി: ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ തീരുമാനിച്ച് കേരളാ ഘടകം. വിവാദങ്ങൾക്കൊടുവിലാണ് നടപടി. എച്ച് ഡി കുമാരസ്വാമി കേന്ദ്രത്തിലെ എൻഡിഎ സർക്കാറിൽ മന്ത്രിയായതോടെയാണ് തീരുമാനം.

തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗമാണ് പുതിയ പാർട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നൽകാൻ തീരുമാനിച്ചത്. വിപ്പ് ഭീഷണി ഒഴിവാക്കാൻ എംഎൽഎമാരായ കെ കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും പുതിയ പാർട്ടിയിൽ ഭാരവാഹികളാകില്ല.

ജെഡിഎസ് ദേശീയ ഘടകം എൻഡിഎ കക്ഷിയായിട്ട് പത്ത് മാസം പിന്നിട്ടിട്ടും കേരള ഘടകം വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ഒടുവിൽ നിലപാടെമെടുക്കാൻ സിപിഎം അന്ത്യശാസനവും നൽകി. ഇതിന് പിന്നാലെയാണ് പുതിയ നടപടി സ്വീകരിച്ചിരുന്നത്.