ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് എക്സ് പ്ലാറ്റ്ഫോം. ‘പ്രൈവറ്റ് ലൈക്ക്’ ഫീച്ചറാണ് പുതുതായി എക്സ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പോസ്റ്റ് ആളുകളെ അറിയിച്ചും അറിയിക്കാതെയും ലൈക്ക് ചെയ്യാനുള്ള അവസരമാണ് ഈ ഫീച്ചറിലൂടെ ലഭിക്കുന്നത്. ഒരാളുടെ പോസ്റ്റിന് ആരൊക്കെ ലൈക്ക് ചെയ്തുവെന്ന് പുറത്തുള്ളവർക്ക് അറിയാൻ കഴിയില്ലെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
‘പ്രൈവറ്റ് ലൈക്ക്’ ഫീച്ചർ പ്രവർത്തനയോഗ്യമാക്കിയിരിക്കുന്ന സമയത്ത് നമ്മുടെ ലൈക്കുകൾ പോസ്റ്റ് ചെയ്ത ആൾക്ക് മാത്രമേ അറിയാൻ കഴിയൂ. പോസ്റ്റ് കാണുന്ന മറ്റുള്ളവർക്ക് ഈ പോസ്റ്റ് ആരൊക്കെ ലൈക്ക് ചെയ്തിട്ടുണ്ട് എന്ന് അറിയാൻ കഴിയില്ല. ലൈക്കുകളുടെ പേരിൽ പലരും നേരിടുന്ന സൈബർ ആക്രമണങ്ങൾ തടയാനാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെന്നാണ് എക്സ് പ്ലാറ്റ്ഫോം സിഇഒ ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്.
പുതിയ ഫീച്ചർ ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

