വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളിൽ പുതിയ അപ്ഡേഷൻ; പ്രത്യേകതകൾ ഇവയെല്ലാം

ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്. പുതിയ അപ്‌ഡേറ്റുകൾ കൊണ്ടു വരാൻ എപ്പോഴും വാട്ട്‌സ് ആപ്പ് ശ്രദ്ധിക്കാറുണ്ട്. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളിലെ മാറ്റമാണ് ഇപ്പോഴത്തെ പുതിയ അപ്‌ഡേഷൻ.

സ്റ്റാറ്റസ് അപ്പ്ഡേറ്റ് ട്രേയിലാണ് പുത്തൻ പരിഷ്‌കരണം. അതായത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്പ്ഡേറ്റ്സ് ഇന്റർഫെയ്സിൽ വ്യത്യസ്തയാണ് പരീക്ഷിക്കുന്നത്. വലുതും ലംബവുമായ രീതിയിൽ തമ്പ്നെയിൽസ് കാണാൻ കഴിയും. ഉപഭോക്താക്കളുടെ പ്രൊഫൈൽ പിക്ച്ചറിന്റെ വലുപ്പത്തിലാണ് ഇപ്പോൾ സ്റ്റാറ്റസ് അപ്പ്ഡേറ്റ് കാണാനാകുക, സ്റ്റാറ്റസ് ഓപ്പണാക്കാതെ എന്താണെന്ന് വ്യക്തമാകുക പ്രയാസമാണ്. പുതിയ സ്റ്റാറ്റസ് പ്രകാരം ഇവ ഓപ്പണാക്കാതെ തന്നെ എന്താണ് അപ്പ്ലോഡ് ചെയ്തിരിക്കുന്നതെന്ന് അറിയാൻ കഴിയുമെന്നതാണ് ഈ അപ്‌ഡേറ്റിന്റെ പ്രത്യേകത.

അടുത്തിടെ സ്റ്റാറ്റസുകളുടെ ദൈർഘ്യം 30 സെക്കന്റിൽ നിന്നും 1 മിനിറ്റായി വാട്ട്‌സ് ആപ്പ് മാറ്റിയിരുന്നു. ഈ മാറ്റത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.