ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ഗരുഡൻ തിയേറ്ററുകളിൽ: ശശി കുമാറും സൂരിയും പ്രധാനവേഷത്തിൽ

മലയാള നടൻ ഉണ്ണിമുകുന്ദൻ പ്രധാന കഥാപാത്രമായെത്തുന്ന തമിഴ് ചിത്രമാണ് ഗരുഡൻ. ഈ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. ശശി കുമാറും സൂരിയുമാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വെട്രിമാരനാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ലാർക്ക് സ്റ്റുഡിയോസും ഗ്രാസ്‌റൂട്ട് ഫിലിം കമ്പനിയും ചേർന്നാണ് ഗരുഡൻ നിർമിച്ചത്.

ദുരൈ സെന്തിൽ കുമാറാണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ ശശി കുമാറിന്റെ സഹോദരന്റെ വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ശിവദ, രോഷിണി ഹരിപ്രിയൻ ചിത്രത്തിലെ മറ്റ് നായികമാർ. സമുദ്രക്കനി, മൈം ഗോപി, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആക്ഷന് പ്രാധാന്യം നൽകുന്ന സിനിമയാണിത്. ചിത്രത്തിൽ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.

ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഗരുഡന്റെ കഥാഗതി.