ആത്മീയ യാത്ര നടത്താൻ സൂപ്പർതാരം രജനീകാന്ത്; കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തും

ചെന്നൈ: ആത്മീയ യാത്ര നടത്താൻ സൂപ്പർതാരം രജനീകാന്ത്. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിൽ അദ്ദേഹം ദർശനം നടത്തും. ചെന്നൈയിൽ നിന്നും വിമാന മാർഗം രജനീകാന്ത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെത്തി. തന്റെ സിനിമാ തിരക്കുകൾ മാറ്റി വച്ചാണ് രജനീകാന്ത് ആത്മീയ യാത്രനടത്തുന്നത്. എല്ലാ വർഷവും അദ്ദേഹം കേദാർനാഥും ബദരീനാഥും സന്ദർശിക്കാറുണ്ട്.

എല്ലാ വർഷവും ആത്മീയ യാത്ര വീണ്ടും തുടരാൻ പ്രേരിപ്പിക്കുന്ന പുതിയ അനുഭവങ്ങൾ തനിക്ക് ലഭിക്കുമെന്നും ഇത്തവണയും പുതിയ അനുഭവങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രജനീകാന്ത് അടുത്തിടെ അബുദാബിയിലെ BAPS ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ‘വേട്ടയാൻ’ ആണ് രജനികാന്തിന്റെ ചിത്രീകരണം പൂർത്തിയായ സിനിമ. അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫഹദ് ഫാസിൽ, മഞ്ജുവാര്യർ തുടങ്ങിയ മലയാളി താരങ്ങളും സിനിമയിലുണ്ട്.