ഫോൾഡബിൾ മാക്ക്ബുക്ക് രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കളായ ആപ്പിൾ. പുത്തൻ ഡിസ്പ്ലൈ ഡിസൈനുമായാണ് ആപ്പിൾ ഫോൾഡബിൾ മാക്ക്ബുക്ക് പുറത്തിറക്കുക. വലിയ സ്‌ക്രീനുകള പകുതിയായി മടക്കാൻ കഴിയുന്ന ഈ മാക്ക്ബുക്ക് നോട്ട്ബുക്കായും മോണിറ്ററായും ഉപയോഗിക്കാൻ കഴിയും. ഇതിനായി ഒരു കീബോർഡ് കണക്ടറ്റ് ചെയ്താൽ മാത്രം മതി. ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷൻ എം5 ചിപ്പുമായി എത്തുന്ന ഈ പുതിയ മാക്ബുക്കിന് 18.8 ഇഞ്ച് ഒഎൽഇഡി ഫോൾഡഫിൾ ഡിസ്പ്ലെയാണുള്ളത്.
നിലവിലെ ഫോൾഡബിൾ സ്‌ക്രീനുകളിൽ കാണപ്പെടുന്ന പോളിമൈഡ് മെറ്റീരിയലിന് പകരം അൾട്രാ-തിൻ കവർ ഗ്ലാസ് ഉപയോഗിക്കുന്ന ഈ അത്യാധുനിക ഡിസ്‌പ്ലേ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ആപ്പിൾ, എൽജി ഡിസ്‌പ്ലേയുമായി സഹകരിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
മാക്ക്ബുക്കിന് ഇലക്ട്രോണിക്ക് പേപ്പർ ഡിസ്പ്ലേ പരീക്ഷിക്കാനും ആലോചിക്കുന്നുണ്ട്. ഇ ഇങ്കിൽ നിന്നുള്ള ഊർജ്ജ കാര്യക്ഷമതയുള്ള ഇപിഡി ഡിസ്പ്ലെയായിരിക്കും ഇത്. മാത്രമല്ല സാധാരണ കീബോർഡുകളിൽ സ്പർശിക്കുന്ന അതേ അനുഭവം ഉണർത്തുന്ന ഓൺസ്‌ക്രീൻ കീബോർഡും ഇതിനുണ്ടാകുമെന്നതാണ് പ്രത്യേകത.
നിലവിൽ ഈ സാങ്കേതിക വിദ്യ മാക്ക്ബുക്ക് എയർ, മാക്ക്ബുക്ക് പ്രോ എന്നിവയിൽ ഉപയോഗിക്കുന്നുണ്ട്.

