കണ്ണൂർ: കണ്ണൂരിൽ ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരക മന്ദിരം പണിയുന്ന സംഭവത്തിൽ പ്രതികരിക്കാതെ സിപിഎം. എല്ലാം ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്. എല്ലാം പ്രാദേശിക വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നും പറയാനില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം.
കൂടുതൽ പ്രതിരോധിക്കാനോ ന്യായീകരിക്കാനോ വിശദീകരിക്കാനോ ഇല്ലാതെ ഒഴിഞ്ഞുമാറുകയാണ് സിപിഎം നേതൃത്വം. പാനൂർ ബോംബ് കേസിൽ വിമർശനമേൽക്കുന്നതിനിടെയാണ് സിപിഎമ്മിൽ സ്മാരക മന്ദിര വിവാദവും ഉയരുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ വിശദീകരിച്ച് ബോംബ് വിഷയം ചർച്ചയാക്കേണ്ടെന്ന തീരുമാനത്തിലാണ് സിപിഎം.
അതേസമയം, ഈ മാസം 22ന് പാനൂർ തെക്കുംമുറിയിൽ സ്മാരകം ഉദ്ഘാടനം ചെയ്യമെന്നാണ് വിവരം.

