മുംബൈ: പെട്രോൾ പമ്പിന് മുകളിലേക്ക് പരസ്യ ബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. മുംബൈ ഘാട്ട്‌കോപ്പറിലാണ് സംഭവം. 60 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ചേർന്നാണ് അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം സഹായധനം പ്രഖ്യാപിച്ചു.
സംഭവത്തിൽ സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടം നടന്നത്. കനതത് മഴയാണ് മുംബൈയിൽ അനുഭവപ്പെട്ടത്. ശക്തമായ മഴയെ തുടർന്ന് വഡാലയിൽ ഇരുമ്പു കമാനം തകർന്നു വീണ് പത്തിലധികം കാറുകൾ പൂർണമായും തകർന്നു. ജോഗേഷ്വരിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

