സാങ്കേതിക സർവകലാശാല വിസി നിയമനം; സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി വീണ്ടുമൊരു ഏറ്റുമുട്ടലിനൊരുങ്ങി സംസ്ഥാന സർക്കാർ. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് സർക്കാരിന്റെ നീക്കം. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ പൂർണമായും അവഗണിച്ചാണ് സർക്കാർ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിസി നിയമത്തിന് സർക്കാരിന് അവകാശം നൽകുന്നതായിരുന്നു ഭേദഗതി. സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് സർവകലാശാല, യുജിസി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയായിരിക്കും.