ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ. കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. 11 മണിയ്ക്കാണ് റോഡ് ഷോ ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ റോഡ്‌ഷോയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
റോഡ് ഷോയിൽ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകരും പങ്കുചേരും. സിവിൽ സ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിക്കും. റോഡ് ഷോ അവസാനിച്ച ശേഷം രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ഇത്തവണ ത്രികോണ മത്സരമായിരിക്കും വയനാട്ടിൽ ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിപിഐ നേതാവ് ആനി രാജയാണ് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി.

