ഇലക്ട്രൽ ബോണ്ട് കേസ്; എസ്ബിഐയുടെ ഹർജിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സിപിഎം

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സിപിഎമ്മും. സുപ്രീം കോടതിയിൽ. എസ് ബി ഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കെയാണ് എസ്ബിഐ ഹർജി നൽകിയിരിക്കുന്നത്.

ഇലക്ട്രൽ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കുമെന്നാണ് വിവരം. എസ്ബിഐക്കെതിരെ കേസിലെ ഹർജിക്കാരായ എഡിആർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും തിങ്കളാഴ്ച്ച് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി വരുന്ന ബുധനാഴ്ച വരെയാണ് സമയം നൽകിയത്.

ഇലക്ട്രൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങൾ കൈമാറാൻ എസ്ബിഐയ്ക്ക് നൽകിയ സമയം ഇന്നലെ അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ കൈമാറാനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. കമ്മീഷൻ ഇത് പതിമൂന്നാം തീയ്യതിക്ക് മുൻപ് പ്രസിദ്ധീകരികണക്കമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. എന്നാൽ രേഖകൾ ശേഖരിച്ച് സമർപ്പിക്കാൻ ഈ വർഷം ജൂൺ മുപ്പത് വരെ സമയം നൽകണമെന്നാണ് എസ്ബിഐയുടെ ആവശ്യപ്പെട്ടിരിക്കുന്നത്.