ലോക്സഭാ തെരഞ്ഞെടുപ്പ്; ചാലക്കുടി മണ്ഡലത്തിൽ ബിജെപി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ സാധ്യത

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ സാധ്യത. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങൾ വച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ആലോചന. ഈ സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നതിൽ പ്രതികരണവുമായി പത്മജ വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ഒരു ഉപാധികളും ഇല്ലാതെയാണ് താൻ ബിജെപിയിൽ പോകുന്നതെന്നും മനസമ്മാധാനത്തോടെ പ്രവർത്തിക്കാൻ വേണ്ടിയാണ് കോൺഗ്രസ് വിടുന്നതെന്നുമായിരുന്നു പത്മജ വ്യക്തമാക്കിയത്.

പത്മജയുടെ പാർട്ടി മാറ്റം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി വിഷയം ആയുധമാക്കി മുന്നോട്ട് പോകാനാണ് ഇടതു മുന്നണിയുടെ തീരുമാനം.