കൊച്ചി: ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽസിൽ ഫിലിം ഓഫ് ദി ഇയർ പുരസ്‌കാരം പ്രഭാസ് നായകനായ സലാർ എന്ന ചിത്രത്തിന്. പൃഥ്വിരാജു ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വരദരാജ് മാന്നാറായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിട്ടത്. ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് സലാർ നിർമിച്ചിരിക്കുന്നത്. കെജിഎഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സലാറിനുണ്ട്.
അതേസമയം, ജവാനിലെ പ്രകടനത്തിന് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്‌കാരവും ‘മിസിസ് ചാറ്റർജി വെസ് നോർവെ’ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

