തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായേക്കുമോ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു നേരത്തെ പ്രഖ്യാപിച്ചതാണെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തന്നെ ഉപദ്രവിക്കരുതെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.

പികെവിയുടെ വിയോഗ ശേഷം 2005ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ വിജയിച്ചിരുന്നു. പിന്നീടിങ്ങോട് പന്ന്യൻ രീവന്ദ്രൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് താല്പര്യം കാണിച്ചിരുന്നില്ല. പിന്നീട് ഇതുവരെ സിപിഐ തിരുവനന്തപുരത്ത് വിജയിക്കുകയും ചെയ്തിട്ടില്ല. രാഷ്ട്രീയ പ്രാധാന്യവും സാഹചര്യവും കണക്കിലെടുത്ത് മത്സരത്തിനൊരുങ്ങണമെന്നാണ് സിപിഐ നേതൃത്വം ആവശ്യപ്പെട്ടത്.