രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; പ്രതികളായ 15 പേർക്കും വധശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ 15 പേർക്കും വധശിക്ഷ വിധിച്ച് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവം നടത്തിയത്. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ വിധിപ്രസ്താവം.

ഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ 15 പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. ഗൂഢാലോചനയിൽ എല്ലാ പ്രതികൾക്കും പങ്കുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എട്ടുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

2021 ഡിസംബർ 19നാണ് എസ്ഡിപിഐ പ്രവർത്തകർ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. വീട്ടിൽ കയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുമ്പിൻ വെച്ച് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിൽ കേസിലെ പ്രതികൾ മാവേലിക്കര ജില്ലാ ജയിലിൽ കഴിയുകയാണ്. കേസിലെ പ്രതികളെല്ലാവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.