വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഹിമാചലിലെ ട്രക്കിങ് ഫീസുകൾ പകുതിയാക്കി ധര്‍മശാല ഫോറസ്റ്റ് സര്‍ക്കിള്‍.കാന്‍ഗ്ര ജില്ലയിലെ നിരവധി ട്രെക്കിങ്ങുകളുള്ള പ്രദേശമാണിത്. ടെന്റിങ് ഫീസും ട്രെക്കിങ്ങിനുള്ള പ്രവേശന ഫീസും പകുതിയായി കുറച്ചിട്ടുണ്ട്. ഫീസുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുക്കുവിന്റെ നിര്‍ദേശപ്രകാരമാണ്. ഇളവുകൾ നൽകുന്നതോടെ മേഖലയിലെ ടൂറിസ്റ്റ് സന്ദർശകരുടെ എണ്ണവും കൂടും എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
അത്പോലെ കൂടുതൽ സഞ്ചാരികൾ എത്തിയാൽ മേഖലയിലെ വികസനവും സുസ്ഥിര വികസനവും ഇതുവഴി സാധ്യമാകും എന്നാണ് ഹിമാചൽ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ട്രെക്കിങ് എൻട്രി ഫീയും ടെന്റിങ് ഫീയും കുത്തനെ കുറയ്ക്കുകയും ഒപ്പം പ്രാദേശിക ടൂറിസ്റ്റ് ഗൈഡുമാരുടെ ഫീസ് പൂര്‍ണമായും എടുത്തുകളയാനും സര്‍ക്കാര്‍ തയാറായിട്ടുണ്ട്. കൂടാതെ ടൂറിസ്റ്റുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെ ഈ നീക്കം ടൂറിസം മേഘലയിൽ മറ്റൊരു പങ്കു വഹിക്കുന്നു.

