സിഗ്നലുകളില്ലാതെ ദേശീയപാത 66ൽ കാസർഗോഡ് തലപ്പാടിമുതൽ കഴക്കൂട്ടം വരെ സഞ്ചരിക്കാൻ സാധിക്കും

സിഗ്നലുകളില്ലാതെ ദേശീയപാത 66ൽ കാസർഗോഡ് തലപ്പാടിമുതൽ കഴക്കൂട്ടം വരെ സഞ്ചരിക്കാൻ സാധിക്കും.സംസ്ഥാനത്തെ സിഗ്നലുകളില്ലാത്ത 603 കിലോമീറ്റർ നീളത്തിലുള്ള ആദ്യത്തെ പ്രധാന റോടായി ഈ പാത മാറും.

കഴക്കൂട്ടത്ത് നിന്നും ഇടപ്പള്ളി വരെയും തടസ്സമില്ലാതെ എളുപ്പത്തിൽ തന്നെ യാത്ര ചെയ്യാനാകും. വെറും മൂന്നര മണിക്കൂറിൽ ഈ യാത്ര പൂർത്തീകരിക്കും. ഈ റോഡ് പൂർത്തിയാകുന്നതോടെ കാസർകോട് നിന്ന് തിരുവന്തപുരത്തേക്ക് 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാൽ ഏഴു മണിക്കൂർ കൊണ്ട് എത്താൻ സാധിക്കും. എല്ലാ ജങ്ഷനുകളിലും മേൽപ്പാലം ഉണ്ടാക്കിയാകും ഇത് സാധ്യമാവുക.


ഈ പദ്ധതി മൂന്നു കൊല്ലത്തിനകം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. അത് പോലെ ദേശീയപാത 66ൽ 12 ടോൾബൂത്തുകളാണ് ഉള്ളത്. നിലവിൽ ദേശീയപാത പൂർത്തിയായ കഴക്കൂട്ടം മുതൽ മുക്കോല വരെയാകും സിഗ്നൽ ഉണ്ടാവുക. റോഡ് മുറിച്ചു കടക്കുന്നതിനായി 400 ലധികം അടിപ്പാതകളാണ് പണിയുന്നത്. റോഡിൽ യാത്ര ദൂരം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത് .