ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം നടികർ തിലകം

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടനടനായ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ലാല്‍ ജൂനിയര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഭാഗമായി പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ഉണ്ട്.

പുതിയ വാര്‍ത്ത വരുന്നത് ടൊവിനോ തോമസും സൗബിൻ ഷാഹിറും സുപ്രധാന വേഷങ്ങളിലെത്തുന്ന ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി എന്നതാണ്. അണിയറ പ്രവർത്തകർ ഇതിന്‍റെ സന്തോഷം സന്ദേശത്തിലൂടെ പങ്കുവെച്ചു. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഉടൻ പുറത്തുവിടും.

‘നടികർ തിലകം’ സൃഷ്ടിക്കുന്നതിനുള്ള അവിശ്വസനീയമായ യാത്ര അവസാനിപ്പിക്കുമ്പോൾ, ഈ പ്രോജക്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഞങ്ങളുടെ അഗാധമായ നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ത്രസിപ്പിക്കുന്ന ഈ സാഹസിക യാത്ര ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. ദുബായ്, ഹൈദരാബാദ്, കാശ്മീർ, മൂന്നാർ, കൊച്ചി എന്നിങ്ങനെ 30 സ്ഥലങ്ങളിലായിരുന്നു ഷൂട്ട്. 100 ദിവസത്തിലധികം ആകർഷകമായ നിമിഷങ്ങൾ നിറഞ്ഞ ആറ് മാസങ്ങൾ.

ഈ യാത്രയിൽ അപ്രതീക്ഷിതമായ ഒരുപാട് വെല്ലുവിളികൾ നേരിട്ടു. അവ ഓരോന്നും ഞങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവായി ഞങ്ങൾ സ്വീകരിക്കുന്നു. – അണിയറക്കാരുടെ സന്ദേശം

.