കെ ബി ഗണേഷ് കുമാറിന് ഗതാഗതവകുപ്പ്; പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. കെ ബി ഗണേഷ് കുമാറിന് ഗതാഗതവകുപ്പാണ് നൽകുന്നത്.

കടന്നപ്പള്ളി രാമചന്ദ്രന് നൽകുക രജിസ്ട്രേഷൻ-പുരാവസ്തു വകുപ്പാണ്. അതേസമയം, തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവനാണ് തുറമുഖ വകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്.

നേരത്തെ അഹമ്മദ് ദേവർകോവിലാണ് തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. മറ്റ് മന്ത്രിമാർ കൈകാര്യംചെയ്തിരുന്ന വകുപ്പുകളിൽ മാറ്റമുണ്ടായേക്കില്ല. വകുപ്പ് മാറ്റം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തുവന്നിട്ടില്ല.