‘നേര്’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി

മോഹൻലാൽ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ‘നേര്’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി. ഹൈക്കോടതി നോട്ടീസ് അയച്ചത് മോഹൻലാൽ അടക്കമുള്ളവർക്കാണ്. നാളെ വീണ്ടും കേസ് കേൾക്കും. ഹർജി തിരക്കഥാകൃത്ത് ദീപു കെ ഉണ്ണിയാണ് നൽകിയത്. ഹർജിയിൽ സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി തന്റെ കഥ മോഷ്ടിച്ചു എന്നാണ് ആരോപിക്കുന്നത്.

ജീത്തു ജോസഫ് 12ത് മാനു ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് നേര്. മോഹൻലാലിനൊപ്പം അനശ്വര രാജൻ, ശാന്തി മായാദേവി, ജഗദീഷ്, സിദ്ധിക്ക് തുടങ്ങിയ താരങ്ങൾ സിനിമയിൽ സുപ്രധാന വേഷണങ്ങളിലെത്തുന്നു. മോഹൻലാലിൻ്റെ കോർട്ട് റൂം ഡ്രാമയായി എത്തുന്ന ചിത്രത്തിൻ്റെ ട്രെയിലറിൽ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാളെയാണ് സിനിമയുടെ റിലീസ്.