കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അടിമാലി സ്വദേശിനി മറിയക്കുട്ടി. അഞ്ചുമാസമായി പെൻഷൻ ലഭിക്കുന്നില്ലെന്ന് കാണിച്ച് മറിയക്കുട്ടി സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിധവ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
അഞ്ചുമാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും പുതുവത്സരത്തിന് മുൻപ് പെൻഷൻ കുടിശ്ശിക ലഭിക്കാൻ കോടതിയുടെ ഇടപെടൽ വേണമെന്ന ആവശ്യവും ഹർജിയിൽ മുന്നോട്ടുിവെച്ചിട്ടുണ്ട്. അതേസമയം, മറിയക്കുട്ടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി.
മറ്റന്നാൾ വീണ്ടും ഹർജി പരിഗണിക്കും. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് പണം നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

