പാര്‍ലമെന്‍റ് അതിക്രമത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

പാര്‍ലമെന്‍റ് അതിക്രമത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പാര്‍ലമെന്‍റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് പിന്നിലെ കാരണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

തൊഴിലില്ലായ്മ എന്നത് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാതിരിക്കാന്‍ കാരണം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് എന്നും രാഹുല്‍ ഗാന്ധി.ഇത് ആദ്യമായാണ് പാർലമെൻറ് അതിക്രമത്തില്‍ രാഹുല്‍ പ്രതികരിക്കുന്നത്.

പ്രതികൾ പാർലമെന്‍റ് അതിക്രമത്തിലൂടെ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധം കൂടുതൽ പേരെ ഉൾപ്പെടുത്തി നടത്താൻ ശ്രമം നടന്നു. കസ്റ്റഡിയിലുള്ള മഹേഷിനും കേസിൽ ഗൂഢാലോചനയിൽ വ്യക്തമായ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കുന്നു. ലോക്സഭാ അധികൃതരെ തെളിവെടുപ്പിനായി സമീപിക്കാനാണ് ദില്ലി പൊലീസിന്‍റെ നീക്കം.