തന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് മായാവതി

ന്യൂഡൽഹി: തന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതി. അനന്തരവൻ ആകാശ് ആനന്ദാണ് മായാവതിയുടെ പിൻഗാമിയാകുക. നിലവിൽ ബിഎസ്പി ദേശീയ കോർഡിനേറ്ററാണ് ആകാശ് ആനന്ദ്.

ആകാശ് ആനന്ദ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിഎസ് പിയുടെ മുഖമായിരുന്നു. 2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം പ്രചാരണത്തിൽ മുഖ്യനിരയിൽ ഉണ്ടായിരുന്നു. മായാവതി തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചത് ബിഎസ് പി എംപി ഡാനിഷ് അലിയെ പാർട്ടി സസ്‌പെൻഡ് ചെയ്തിന് പിന്നാലെയാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഡാനിഷ് അലിയെ സസ്‌പെൻഡ് ചെയ്തത്.