കേന്ദ്രത്തിനോട് സഹായം ആവശ്യപ്പെട്ട് തമിഴ്‌നാട്

മിഗ്ജോം ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ കേന്ദ്രത്തിനോട് സഹായം ആവശ്യപ്പെട്ട് തമിഴ്‌നാട്. കേന്ദ്രത്തോട് 5,060 കോടി രൂപയുടെ ഇടക്കാലാശ്വാസം ആവശ്യപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസംഘത്തെ നാശനഷ്ടം വിലയിരുത്താന്‍ നിയോഗിക്കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

ഇതിനെ തുടർന്നുണ്ടായ വെള്ളക്കെട്ടും ആളുകളെ വിവിധ തരത്തില്‍ ബാധിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗത്തെയും സാരമായി ബാധിച്ചു. വലിയ നാശനഷ്ടമാണ് ചെന്നൈ കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്നത്.റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവക്ക് വലിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.