മുഖ്യമന്ത്രിക്ക് പിന്തുണയറിയിച്ച് പാണക്കാട്ട് ഹൈദരലി തങ്ങളുടെ മരുമകൻ

നവ കേരള സദസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ പങ്കെടുത്തു. ലീഗ് സാന്നിധ്യം നവകേരള സദസിൽ ചർച്ചയാകുന്നതിനിടെ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ തിരൂരിൽ നവകേരള സദസിൽ പങ്കെടുത്തു. ഹസീബ് സഖാഫ് തങ്ങൾ തിരൂരിലെ പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. യോഗത്തിൽ കക്ഷി രാഷ്ട്രീയം പ്രസക്തമല്ല

. വികസനമാണ് പ്രധാനമെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ അതിവേഗ പാത യാഥാർഥ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ മുസ്‌ലിം ലീഗ് നേതാവ് പി പി ഇബ്രാഹിമും പങ്കെടുത്തു. നവകേരള സദസിൽ കോൺഗ്രസ്‌ നേതാവ് സി മൊയ്തീനും എത്തി. തിരുന്നാവായ മുൻ ബ്ലോക്ക്‌ പ്രസിഡന്റായ സി മൊയ്തീൻ പ്രഭാത യോഗത്തിനാണ് പങ്കെടുത്തത്.