ഡോ.സിസാ തോമസിനെതിരെയുള്ള അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

ഡോ.സിസാ തോമസിനെതിരെയുള്ള അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.വൈസ് ചാൻസലറുടെ ചുമതല അനുമതിയില്ലാതെ ഏറ്റെടുത്തുന്നു കാണിച്ച് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസും റദ്ദാക്കി.

മുന്‍ വൈസ് ചാന്‍സലറായ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനേത്തുടർന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സിസാ തോമസിനെ താത്കാലിക വൈസ് ചാന്‍സലറായി നിയമിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു.

അതിന് ശേഷമാണ് അനുവധിയില്ലാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തെന്നാരോപിച്ച് സിസയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് സർക്കാർ നല്‍കിയത്.ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നടപടിയാളുമായി മുന്നോട്ട് പോകാമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.