കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി കെ ജിൽസിന്റെ അറസ്റ്റാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടാമത്തെ അറസ്റ്റാണ് രേഖപ്പെടുത്തുന്നത്. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ അരവിന്ദാക്ഷനെയും ഇഡി ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.
ജിൽസ് നേരത്തെ ക്രൈംബ്രാഞ്ച് എടുത്ത കേസിലും പ്രതിയായിരുന്നു. ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ജിൽസിന് ജാമ്യം ലഭിച്ചു. ജാമ്യത്തിലിറങ്ങിയ ജിൽസ് എല്ലാം സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും പറഞ്ഞിട്ടാണ് ചെയ്തതെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നുമുള്ള ആരോപണവും ഉന്നയിച്ചു.
അരവിന്ദാക്ഷന് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അടുത്ത ബന്ധമാണുള്ളത്. പണമിടപാടിലെ ഇടനിലക്കാരനായിരുന്നു അരവിന്ദാക്ഷൻ.

