ബാങ്കോക്കിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ ‘മെഴുക് പ്രതിമയായ’ ആദ്യത്തെ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്. ഭാഷ വ്യത്യാസമില്ലാതെ സിനിമാ പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമായിരുന്നു ബാഹുബലി. പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി വൻ വിജയമായിരുന്നു. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമെത്തിയത്.
ബാഹുബലി പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ പ്രഭാസിന്റെ കഥാപത്രം ചർച്ചയാണ്. ചിത്രത്തിനോടുളള ആദര സൂചകമായ ബാങ്കോക്കിലെ മാഡം തുസാഡ്സ് മ്യൂസിയം ബാഹുബലിയായുളള പ്രഭാസിന്റെ മെഴുക് പ്രതിമ 2017ൽ സ്ഥാപിച്ചിരുന്നു. ഈ പ്രതിമ വളരെയധികം വൈറലായിരുന്നു. ഇപ്പോള്‍ താരത്തിന്‍റെ മറ്റൊരു പ്രതിമയാണ് ചര്‍ച്ചയാകുന്നത്.
ഈയിടെ കര്‍ണാടകയിലെ മൈസൂരില്‍ സ്ഥാപിച്ച പ്രഭാസിന്‍റെ മെഴുകു പ്രതിമയാണ് വിവാദത്തിന് തിരികൊളുത്തിയത്.തെലുങ്ക് താരം എന്നതില്‍ നിന്ന് പ്രഭാസിനെ പാന്‍ ഇന്ത്യന്‍ ശ്രദ്ധയിലേക്ക് എത്തിച്ച ബാഹുബലിയിലെ ഗെറ്റപ്പിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വേഷവിധാനങ്ങളല്ലാതെ പ്രഭാസ് ആണ് ഇതെന്ന് തോന്നിപ്പിക്കുന്ന യാതൊന്നും പ്രതിമയില്‍ ഇല്ലെന്നാണ് താരത്തിന്‍റെ ആരാധകർ അടക്കം ഉയർത്തുന്ന വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും കനത്തതോടെ ബാഹുബലി നിര്‍മ്മാതാവ് ഷോബു യാർലഗദ്ധ തന്നെ രംഗത്തെത്തി. കോപ്പിറൈറ്റ് ലംഘിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവിന്‍റെ സോഷ്യല്‍ മീഡിയയിലെ വിശദീകരണം. മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിനു മുന്‍പ് അനുമതി വാങ്ങിയില്ലെന്ന് യാർലഗദ്ദ ട്വീറ്റ് ചെയ്തു.” തങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത് ചെയ്തത്. ഇത് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും എന്നായിരുന്നു അദ്ദേഹം എക്സില്‍ കുറിച്ചത് . ബാഹുബലി ഫ്രാഞ്ചൈസിലെ കഥാപാത്രങ്ങള്‍, കഥ, മറ്റ് ഘടകങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കോപ്പിറൈറ്റ് നിര്‍മ്മാതാവില്‍ നിക്ഷിപ്തമാണ്. തങ്ങളുടെ അനുമതി കൂടാതെ ഈ ഘടകങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് നിര്‍മ്മാതാവിന് നിയമപരമായി ചോദ്യം ചെയ്യാവുന്നതുമാണ്.ബാഹുബലിയുടെ കോസ്റ്റ്യൂമിലുള്ളതാണെങ്കിലും പ്രഭാസുമായി വിദൂരസാമ്യം പോലുമില്ലാത്തതാണ് പ്രതിമയെന്നാണ് കണ്ടെത്തല്‍. നടന്‍ രാംചരണിനെപ്പോലുണ്ടെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ബാഹുബലിയിലെ ഏതോ ഭടനാണെന്നാണ് പ്രതിമ കണ്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് മറ്റൊരു യൂസര്‍ കുറിച്ചു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറെപ്പോലുണ്ടെന്നായിരുന്നു ഒരാളുടെ കമന്‍റ്..
ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ പ്രതിമകള്‍ അതത് വ്യക്തികളുടെ സാദൃശ്യം ഇല്ലാത്തതിന്‍റെ പേരില്‍ പലപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. ആ നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നത് തെലുങ്ക് താരം പ്രഭാസ് ആണെന്ന് മാത്രം. തെലുങ്ക് നടന്റെ പ്രതിമ കർണാടകയിൽ സ്ഥാപിച്ചതിൽ സന്തോഷമുണ്ട്. അനുമതി ആവശ്യമില്ല. അവരുടെ സ്നേഹത്തിൽ സന്തോഷിക്കൂ.” എന്നായിരുന്നു ഒരു ആരാധകന്‍ പ്രതികരിച്ചത്. തുസാഡ്‍സ് മ്യൂസിയത്തിലെ പ്രഭാസിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നത് ഏറെ ശ്രേധിക്കപ്പെട്ട ഒന്നാണ്. എന്നാല്‍ ഇത് നിയമപരമായി ആവശ്യമായ അനുമതി വാങ്ങിയ ശേഷം നിര്‍മ്മിച്ച ഒന്നായിരുന്നു.
അതേസമയം സലാര്‍ ആണ് പ്രഭാസിന്‍റെ അടുത്ത റിലീസ്. ബാഹുബലിക്ക് ശേഷം കാര്യമായ വിജയങ്ങളില്ലാത്ത പ്രഭാസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ ചിത്രം. കെജിഎഫ് സംവിധായകനാണ് പിന്നില്‍ എന്നത് പ്രഭാസ് ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്ന ഒന്നാണ്.അതേസമയം വിമർശനം കനക്കുമ്പോഴും കർണാടകയുടെ നടപടിയെ പ്രശംസിച്ചുകൊണ്ടും നിരവധിപേരാണ് രംഗത്തെഴുന്നത്.

