കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ചതോടെ അതിര്‍ത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ച് അയൽ സംസ്ഥാനമായ തമിഴ്നാട്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പനി പരിശോധന നടത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന് അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്നാട്ടില്‍ നിപ ഭീഷണി ഇല്ലെങ്കിലും അതിര്‍ത്തി പ്രദേശങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. കേരളവുമായി അതിർത്തി പങ്കിടുന്ന നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പനി ലക്ഷണങ്ങള്‍ കണ്ടെത്തുന്നവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.
ഇതിനോടകം തന്നെ കന്യാകുമാരിയില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പനി പരിശോധന നടത്താന്‍ ആംരഭിച്ചിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരടങ്ങുന്ന സംഘത്തെയാണ് പരിശോധനകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.
അതെ സമയം കേരളത്തിലെ നിപ വ്യാപനവും നിലവിലെ സാഹചര്യവും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. വേണ്ട പ്രതിരോധ പ്രവർത്തങ്ങളിൽ സമാധാനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചിട്ടുണ്ട്. കോവിഡ് സമയത്തെ പോലെത്തന്നെ നിപയുടെ സാഹചര്യം വിലയിരുത്തനും നടപടികൾ കൈക്കൊള്ളാനും മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തും എന്നാണ് വിവരം. നിപ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി മന്ത്രി വിളിച്ച ഉന്നതതലയോഗം പുരോഗമിക്കുകയാണ്

