ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണ്; പി പ്രസാദ്

കൊച്ചി: ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് മന്ത്രി പി പ്രസാദ്. കൃഷ്ണ പ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണെന്നും ജയസൂര്യയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തിയാണ് നടൻ ജയസൂര്യ സർക്കാരിനെ വിമർശിച്ചത്. കർഷകർ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ജയസൂര്യ വേദിയിൽ ആവശ്യപ്പെട്ടു. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്.

പുതിയ തലമുറ കൃഷിയിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ വിമർശിച്ചു. മന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശേരിയിലെ കാർഷികോത്സവത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.