കൊച്ചി: തമിഴ്‌നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിൽ നിന്നാണ് സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ ഇഡി കസ്റ്റഡിയിലെടുത്തത്. അശോക് കുമാറിനെ ചെന്നൈയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നാല് തവണ നേരത്തെ ഇഡി നോട്ടീസ് അയച്ചെങ്കിലും അശോക് കുമാർ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ ഭാര്യ നിർമ്മലയുടെ പേരിലുണ്ടായിരുന്ന വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
സെന്തിൽഡ ബാലാജി അറസ്റ്റിലായ’ജോലിയ്ക്ക് കോഴ ‘കേസിലെ വിജിലൻസ് പ്രതിപ്പട്ടികയിൽ അശോകും ഉണ്ടായിരുന്നു. ബാലാജിക്കെതിരെ 3000 പേജ് ഉള്ള കുറ്റപത്രമാണ് എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ചിട്ടുള്ളത്. അശോകിന്റെ ഭാര്യ നിർമലയുടെ പേരിൽ കരൂരിൽ രണ്ടര ഏക്കറിൽ പണിത് വന്നിരുന്ന ബംഗ്ലാവാണ് കഴിഞ്ഞ ദിവസം ഇഡി കണ്ടുകെട്ടിയത്.

