തിരുവനന്തപുരം: റേഷൻ കൈപ്പറ്റാത്തവർ അനർഹമായി മുൻഗണന കാർഡുകൾ കൈവരിച്ചിരിക്കുന്നത് കണ്ടെത്തുന്നതിനായി പരിശോധനകൾ നടത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. കേരളത്തിലെ എ എ വൈ റേഷൻ കാർഡ് ഉടമകളിൽ 11,590 പേർ റേഷൻ കഴിഞ്ഞ ആറുമാസമായി വാങ്ങിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ ലിസ്റ്റിൽ ഒരു അംഗം മാത്രമുള്ള 7790 എ എ വൈ കാർഡുകൾ ഉണ്ടെന്നും അവരാരും നാലുമാസമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഇത്തരത്തിൽ റേഷൻ വാങ്ങാത്ത മുൻഗണന കാർ ഉടമകളുടെ വീടുകളിൽ പരിശോധന നടത്താൻ അതാത് താലൂക്ക് റേഷൻ ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. താലൂക്ക് റേഷൻ ഇൻസ്പെക്ടർ വീടുകളിൽ നേരിട്ട് എത്തി പരിശോധന നടത്തിയാണ് റിപ്പോർട്ട് സിവിൽ സപ്ലൈസ് ഓഫീസർക്ക് നൽകുന്നത്. ഇതിലൂടെ അനർഹമായി മുൻഗണന കാർഡുകൾ കൈവശം വച്ച് റേഷൻ കൈപ്പറ്റാത്ത വരെ കണ്ടെത്താനാവുമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

